ആർഎസ്എസ് ആക്രമണത്തിൽ പരിക്കേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു
1516078
Thursday, February 20, 2025 10:07 PM IST
മുഴപ്പിലങ്ങാട്: ആർഎസ്എസ് ആക്രമണത്തിൽ പരിക്കേറ്റ് ദീർഘകാലമായി ചികിത്സയിലായിരുന്ന സിപിഎം പ്രവർത്തകൻ കണ്ടോത്ത് സുരേശൻ (66) മരിച്ചു. സിപിഎം മുഴപ്പിലങ്ങാട് ലോക്കൽ കമ്മിറ്റി അംഗം, കൂടുക്കടവ് ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
2004 ഒക്ടോബർ 31ന് മൊയ്തു പാലത്തിനു സമീപത്ത് വച്ചായിരുന്നു ആക്രമണമുണ്ടായത്. പരേതരായ ഗോവിന്ദൻ-കൗസല്യ ദന്പതികളുടെ മകനാണ്. ഭാര്യ: ശൈലജ. മക്കൾ: ജിഷ്ണു (മുഴപ്പിലങ്ങാട് സർവീസ് സഹകരണ ബാങ്ക്), ജിതേഷ് (ഗൾഫ്).
സഹോദരങ്ങൾ: സുജാത, സുഭാഷിണി, സുലോചന, സുനിൽകുമാർ, സുശീൽകുമാർ, പരേതനായ സുഭാഷ്. സംസ്കാരം നടത്തി.