അനുമോദന സമ്മേളനം സംഘടിപ്പിച്ചു
1516177
Friday, February 21, 2025 1:55 AM IST
ഏരുവേശി: ഇരിക്കൂർ ഉപജില്ലയിലെ പ്രൈമറി സ്കൂളുകളുടെ അക്കാദമിക മികവ് അവതരണത്തിൽ എൽപി വിഭാഗത്തിൽ ഊരത്തൂർ എഎൽപിസ്കൂളും യുപി വിഭാഗത്തിൽ നിടുവാലൂർ എയുപി സ്കൂളും ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
എൽപിവിഭാഗത്തിൽ 10 ഉം,യുപി വിഭാഗത്തിൽ 15ഉം വിദ്യാലയങ്ങൾ മികച്ച നിലവാരം പുലർത്തി.അനുമോദന സമ്മേളനം ഏരുവേശി ഗവ.യുപി സ്കൂളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ. ഗിരീഷ്മോഹൻ ഉദ്ഘാടനം ചെയ്തു.
എച്ച്എം ഫോറം സെക്രട്ടറി സോജൻ ജോർജ് അധ്യക്ഷത വഹിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ സി.പി. അജിത്കുമാർ, ബി.പി.സി.എം.കെ.ഉണ്ണികൃഷ്ണൻ, ജൂനിയർ സൂപ്രണ്ട് പി.പി. രാജേഷ്ബാബു,എച്ച്.എം. ഫോറം വൈസ് പ്രസിഡന്റ് കെ.പി. വേണുഗോപാലൻ, ട്രഷറർ കെ.ബി. ബാബു,സി.പി. ചന്ദ്രൻ,ഏരുവേശി ജി.യു.പി.എസ്. മുഖ്യാധ്യാപകൻ ടി.എം. രാമചന്ദ്രൻ, ഇ.കെ. പ്രസീത തുടങ്ങിയവർ പ്രസംഗിച്ചു.