അധ്യാപകർക്ക് യാത്രയയപ്പ് നൽകി
1515245
Tuesday, February 18, 2025 2:16 AM IST
ഇരിട്ടി: നൂറാം വാർഷികം ആഘോഷിക്കുന്ന പാലാ ഗവ: ഹയർസെക്കൻഡറി സ്കൂളിൽനിന്നും വിരമിക്കുന്ന മുഖ്യാധ്യാപകൻ കെ.ജെ. ബിനു, ഹൈസ്കൂൾ വിഭാഗം സീനിയർ അസിസ്റ്റന്റ് അബ്ദുൾ അസീസ് എന്നിവർക്ക് യാത്രയയ്പ്പ് നൽകി.
സമ്മേളനം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു . പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഇൻ- ചാർജ് സി. സജു, പി.പി. മുസ്തഫ, കെ.ആർ. വിനോദിനി, അശോകൻ, കെ.ടി. ടോമി , ഷക്കീൽ അരയാക്കൂൽ ,എം.വി. ധന്യ , വി.കെ. ശാലിനി എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു.