കായികമേള സംഘടിപ്പിച്ചു
1516180
Friday, February 21, 2025 1:55 AM IST
പെരുമ്പടവ്: എരമം-കുറ്റൂർ പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി മാതമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് പഞ്ചായത്തിലെ എൽപി കുട്ടികളുടെ കായിക മേള നടന്നു.
കായിക മേള ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ കെ സരിതയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ് ഉദ്ഘാടനം ചെയതു. വാർഡ് അംഗം പി.പി. വിജയൻ മാതമംഗലം ജി എൽ പി സ്കൂൾ മുഖ്യാധ്യാപകൻ പി. ശ്രീകുമാർ, ജിഎസ്എസ് വൈസ് പ്രിൻസിപ്പൾ കെ. റീനാകുമാരി, കെ. ദാമോദരൻ എന്നിവർ പ്രസംഗിച്ചു. കായിക മേളയിൽ 58 പോയന്റ് നേടി കരിപ്പാൽ എസ്വി യുപി സ്കൂൾ ഒന്നാം സ്ഥാനവും 52 പോയന്റ് നേടി ചട്ട്യോൾ യു പി സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.