മാഞ്ചോട് പാലം: പ്രവൃത്തി ആരംഭിച്ചു
1515750
Wednesday, February 19, 2025 7:41 AM IST
ഇരിട്ടി: പ്രളയത്തിൽ തകർന്ന ആറളം-അയ്യൻകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാഞ്ചോട് പാലത്തിന്റെ നിർമാണം പ്രവൃത്തി ആരംഭിച്ചു. ഏഴുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പാലത്തിന്റെ തൂണുകൾ സ്ഥാപിക്കാനുള്ള സ്ഥലത്തെ മണ്ണ് മാറ്റുന്ന പ്രവൃത്തി തുടങ്ങിയത്.
സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ ബജറ്റിൽ വകയിരുത്തിയ രണ്ടു കോടി രൂപ ചെലവിലാണ് പാലത്തിന്റെ നിർമാണം. പ്രളയത്തിൽ പഴയ പൈപ്പ് പാലം തകർന്നതോടെ അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി എടപ്പുഴ റോഡിനെയാണ് യാത്രയ്ക്കായി പ്രദേശവാസികൾ ആശ്രയിച്ചത്. വിദ്യാർഥികൾ ഉൾപ്പെടെ കാൽനടയായി കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട സാഹചര്യമായിരുന്നു.
പാലത്തിന്റെ നിർമാണം വൈകുന്നതും പ്രദേശത്തെ യാത്രാക്ലേശവും ദീപിക നിരവധി തവണ വാർത്തയാക്കി യിരുന്നു. ഒരു വർഷത്തിനുള്ളതിൽ പാലം യാഥാർഥ്യമാക്കാനാണ് പദ്ധതി. 19.5 മീറ്റർ നീളവും , 8.5 മീറ്റർ വീതിയിലുമാണ് പാലം ഒരുക്കുന്നത്. എൽഎസ്ജിഡി എൻജിനിയറിംഗ് വിംഗിനാണ് നിർമാണത്തിന്റെ മേൽനോട്ട ചുമതല.