കാട്ടുപന്നികൾ വാഴത്തോട്ടം നശിപ്പിച്ചു
1515836
Thursday, February 20, 2025 1:45 AM IST
ചെറുപുഴ: കാട്ടുപന്നികൾ വാഴത്തോട്ടം നശിപ്പിച്ചു. ഇന്നലെ വയലായിയിലുള്ള പുള്ളോലിക്കൽ ജോസ് അഗസ്റ്റിൻ കൃഷിഭവന്റെ മാർഗ നിർദേശമനുസരിച്ച് ശാസ്ത്രീയമായി കൃഷി ചെയ്ത വാഴത്തോട്ടത്തിൽ കാട്ടുപന്നികൾ ഇറങ്ങി നാശം വരുത്തിയത്. 50 ഓളം വാഴകൾ പൂർണമായും നശിപ്പിച്ചു. കൂടാതെ മരച്ചീനിയും നശിപ്പിച്ചു. ഏകദേശം 50000 രൂപ നാശനഷ്ടം കണക്കാക്കുന്നു.
കാട്ടിപന്നിയുടെ ആക്രമണം തുടരെ തുടരെ ഉണ്ടാകുന്ന സാഹചര്യത്തിൽ മുഴുവൻ കർഷകരും വിള ഇൻഷ്വർ ചെയ്യണമെന്ന് സംഭവസ്ഥലം സന്ദർശിച്ച കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ പറഞ്ഞു.