ഇ​രി​ട്ടി: ആ​റ​ളം ഫാം ​ഭൂ​മി പാ​ട്ട​ത്തി​ന് ന​ൽ​കി​യ സം​ഭ​വം നി​യ​മ പോ​രാ​ട്ട​ത്തി​ലേ​ക്ക്. പൊ​തു​പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച് സ​ർ​ക്കാ​രി​ന് നോ​ട്ടീ​സ​യ​ച്ചു. സ​ർ​ക്കാ​ർ ര​ണ്ടാ​ഴ്ച സ​മ​യം ചോ​ദി​ച്ചു.

ആ​റ​ളം കാ​ർ​ഷി​ക ഫാ​മി​ലെ ഭൂ​മി ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പാ​ട്ട​ത്തി​ന് ന​ൽ​കി​യ മാ​നേ​ജ്മെ​ന്‍റി​ന്‍റെ ന​ട​പ​ടി പു​ന​ഃപ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ഐ​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി. ജോ​സും അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ ജി​ല്ലാ സെ​ക്ര​ട​റി സി.​പി. ഷൈ​ജ​നും ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യാ​ണ് സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. കേ​സ് ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.