പാസിംഗ് ഔട്ട് പരേഡ് നടത്തി
1516176
Friday, February 21, 2025 1:55 AM IST
ചെറുപുഴ: പെരിങ്ങോം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പരിശീലനം പൂർത്തിയായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പാസിംഗ് ഔട്ട് പരേഡ് നടത്തി. 22 ആൺകുട്ടികളും 22 പെൺകുട്ടികളും ഉൾപ്പടെ 44 പേർ പരേഡിൽ പങ്കെടുത്തു. പെരിങ്ങോം ഇൻസ്പെക്ടർ മെൽബിൻ ജോസ് സല്യൂട്ട് സ്വീകരിച്ചു. ചാർജ് ഓഫീസർ കെ.എം. ശ്രീജിത്, പരിശീലകൻ എം. ബൈജു എന്നിവർ പാസിംഗ് ഔട്ട് പരേഡിന് നേതൃത്വം നൽകി.എസ്ഐ ഖദീജ, പയ്യന്നൂർ എഇഒ ജ്യോതി ബസു, പഞ്ചായത്തംഗം ഷജീർ ഇക്ബാൽ, പിടിഎ പ്രസിഡന്റ് എം.എ. രജനി, മുഖ്യാധ്യാപിക എം. രജിത എന്നിവർ കേഡറ്റുകൾക്ക് ഉപഹാരങ്ങൾ നൽകി.