വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി
1515830
Thursday, February 20, 2025 1:45 AM IST
അടയ്ക്കാത്തോട്: ഗവ. യുപി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അൻസാദ് അസീസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി പ്രതിഭകളെ ആദരിച്ചു. പഞ്ചായത്തംഗങ്ങളായ ഷാന്റി സജി, ടി.പി. തുളസീധരൻ, പ്രധാനാധ്യാപിക പി.എ. ലിസി, ജിമ്മി മാത്യു, ടി.എസ്. അഞ്ജു മോൾ, എം. സജ്ന, തോമസ് പയ്യപ്പള്ളിൽ, ഷാജി മാത്യു, പി.എസ്. ഷമീന, അനൂപ്, ജിതിൻ ദേവസ്യ തുടങ്ങിയവർ പ്രസംഗിച്ചു.