ബജറ്റിലെ ജനദ്രോഹ നിര്‍ദേശങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് പ്രതിഷേധമിരന്പി
1515833
Thursday, February 20, 2025 1:45 AM IST
സാധാരണക്കാരെ സർക്കാർ കൊള്ളയടിക്കുന്നു:
മാർട്ടിൻ ജോർജ്
കണ്ണൂർ: ഏതെല്ലാം വഴിക്ക് സാധാരണക്കാരെ കൊള്ളയടിക്കാമെന്ന് ഗവേഷണം നടത്തുന്ന സർക്കാരായി പിണറായി സർക്കാർ മാറിയിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദേശങ്ങള്‍ക്കും ഭൂനികുതി അമ്പത് ശതമാനം വര്‍ധിപ്പിച്ചതിനുമെതിരെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസുകള്‍ക്ക് മുന്നില്‍ നടന്ന ധര്‍ണയുടെ ജില്ലാതല ഉദ്ഘാടനം പള്ളിക്കുന്ന്-പുഴാതിയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭൂനികുതിയില്‍ അമ്പത് ശതമാനം വര്‍ധനവ് ഏര്‍പ്പെടുത്തിയത് സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിച്ചത്.സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ജനങ്ങളെ പിഴിയുന്നത്. ഭൂനികുതി, വൈദ്യുതി നിരക്ക്, വെള്ളക്കരം, കെട്ടിടനികുതി എന്നിവയെല്ലാം വര്‍ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുകയാണ് പിണറായി സര്‍ക്കാര്‍. കിഫ്ബി വഴിയുള്ള പദ്ധതികള്‍ക്ക് യൂസര്ഫീയെന്ന പേരില്‍ പണം പിരിക്കാനുള്ള നീക്കവും നടക്കുകയാണ്.
നികുതി കൊള്ളയിലൂടെ സെസ് രാജിലൂടെ സാധാരണക്കാരിൽ നിന്ന് പണം ഊറ്റുന്ന സർക്കാർ ക്ഷേമ പദ്ധതികളോട് മുഖം തിരിച്ച് പാർട്ടിക്കാർക്കും അവരുടെ പിണിയാളുകൾക്കും പല വഴിക്ക് സർക്കാർ ഖജനാവിലെ പണം യഥേഷ്ടം ലഭിക്കാൻ സൗകര്യമൊരുക്കുകയാണെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു.
വി.സി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൂക്കിരി രാജേഷ്, കല്ലിക്കോടൻ രാഗേഷ് എൻ.ആർ. മായിൻ, വസന്ത് പള്ളിയാംമൂല, ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു.
പായം വില്ലേജ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ സണ്ണി ജോസഫ് എംഎൽഎ, നുച്യാട്-സജീവ് ജോസഫ് എംഎൽഎ, ആലക്കോട്-പി.ടി. മാത്യു, വേങ്ങാട്-വി.എ. നാരായണൻ, ഇരിവേരി-ടി.ഒ. മോഹനൻ, തലശേരി നോർത്ത്-സജീവ് മാറോളി, അഞ്ചരക്കണ്ടി-രാജീവൻ എളയാവൂർ, മമ്പറം-എൻ.പി. ശ്രീധരൻ, കണ്ണൂർ-വി.വി. പുരുഷോത്തമൻ, ഇരിട്ടി-മുഹമ്മദ് ബ്ലാത്തൂർ, കല്ല്യാശേരി-എ.പി. നാരായണൻ, ചിറക്കൽ-ശ്രീജ മഠത്തിൽ, വളപട്ടണം-ടി. ജയകൃഷ്ണൻ, എളയാവൂർ-സുരേഷ് ബാബു എളയാവൂർ, ചെമ്പിലോട്-എം.കെ. മോഹനൻ, അഴീക്കോട്-കെ. ബാലകൃഷ്ണൻ, ആറളം-ജൈസൺ കാരക്കാട്ട്, പാപ്പിനിശേരി-സി.വി. സന്തോഷ്, അയ്യങ്കുന്ന്-വി.ടി. തോമസ്, തിരുവങ്ങാട്-എം.പി. അരവിന്ദാക്ഷൻ, കതിരൂർ-പൊന്ന്യം-രാജീവൻ പാനുണ്ട, ചാവശേരി-ബെന്നി തോമസ്, കണ്ണപുരം-കൂനത്തറ മോഹനൻ, മാട്ടൂൽ-അജിത്ത് മാട്ടൂൽ, പന്ന്യന്നൂർ-വി. സുരേന്ദ്രൻ, ചൊക്ലി-ഹരിദാസ് മൊകേരി, കോടിയേരി-രജിത്ത് നാറാത്ത്, പെരിങ്ങാടി-സി.ജി. അരുൺകുമാർ, കീഴല്ലൂർ-സുരേഷ് മാവില, വള്ളിത്തോട്-സാജു യോമസ്, മാടായി-ബ്രിജേഷ്കുമാർ, ചേലേരി-നൗഷാദ് ബ്ലാത്തൂർ, മണത്തണ-ഇരിട്ടി-ജൂബിലി ചാക്കോ, പെരളശേരി-മമ്പറം ദിവാകരൻ, പയ്യന്നൂർ-റഷീദ് കവ്വായി, എടക്കാട്-മനോജ് കൂവേരി, കൂത്തുപറമ്പ്-കെ.പി. സാജു, കണ്ടംകുന്ന്-സുദീപ് ജയിംസ്, പുത്തൂർ-എം.സി. അതുൽ, കുറ്റ്യാട്ടൂർ-കെ.സി. ഗണേശൻ, കൊളച്ചേരി-വി.പി. അബ്ദുൾ റഷീദ്, ഉദയഗിരി-തോമസ് വക്കത്താനം, ആറളം-ജയ്സൻ കാരക്കാട്, കരിക്കോട്ടക്കരി-പി.എ. നസീർ, ഉളിക്കൽ-ചാക്കോ പാലക്കലോടി, പടിയൂർ-ഫർസിൻ മജീദ്, തില്ലങ്കേരി-കെ.പി. പദ്മനാഭൻ, പഴശി-അമൃത രാമകൃഷ്ണൻ, മട്ടന്നൂർ നോർത്ത്-ജോഷി കണ്ടത്തിൽ, പരിയാരം-ഇ.ടി. രാജീവൻ, കേളകം-ലിസി ജോസഫ്, ചെറുപുഴ- വി. കൃഷ്ണൻ, പുളിങ്ങോം-കെ.കെ. സുരേഷ് കുമാർ, പന്നിയൂർ-ടി. ജനാർദനൻ, വെള്ളാട്-സജീവ് ജോസഫ് എംഎൽഎ, തളിപ്പറമ്പ്-പി.കെ. സരസ്വതി തുടങ്ങിയവർ വിവിധ വില്ലേജുകൾക്ക് മുന്നിലെ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു.