കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്കു പേർക്ക്
1515832
Thursday, February 20, 2025 1:45 AM IST
പേരാവൂർ: കാറും മിനി ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്കു പരിക്കേറ്റു. അപകടത്തിൽ കാർ ഡ്രൈവർ മുഴക്കുന്ന് സ്വദേശി അശ്വന്ത് (21), മിനി ലോറി ഡ്രൈവർ തോലമ്പ്ര ശാസ്ത്രി നഗറിലെ ധനിൽ (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 4.30 ഓടെ പേരാവൂർ-ഇരിട്ടി റോഡിലെ ബംഗളക്കുന്നിനു സമീപമായിരുന്നു അപകടം. കൂട്ടിയിടിയിൽ നിയന്ത്രണംവിട്ട മിനി ലോറി മറിഞ്ഞു.
ഇരിട്ടിയിൽ നിന്ന് പേരാവൂർ ഭാഗത്തേക്ക് വരികയായിരുന്ന ചെങ്കൽ കയറ്റി വന്ന മിനി ലോറിയും മറ്റൊരു കാറിനെ മറികടന്ന് വന്ന മരുതി ഓൾട്ടോ കാറുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഇരുവരെയും പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.