മടമ്പം മേരിലാൻഡ്, പെരുവളത്തുപറമ്പ് റഹ്മാനിയ, വയത്തൂർ യുപി ജേതാക്കൾ
1516178
Friday, February 21, 2025 1:55 AM IST
ശ്രീകണ്ഠപുരം: മടമ്പം മേരിലൻഡ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഇരിക്കൂർ ഉപജില്ലാ പ്രൈമറി വിഭാഗം സ്കൂൾ കായികമേളയിൽ എൽപി മിനി വിഭാഗത്തിൽ 20 പോയിന്റുമായി മടമ്പം മേരിലാൻഡ് ഹൈസ്കൂളും എൽപി കിഡീസ് വിഭാഗത്തിൽ 27 പോയിന്റുമായി പെരുവളത്തുപറമ്പ് റഹ്മാനിയ ഓർഫനേജ് എൽപി സ്കൂളും യുപി കിഡീസ് വിഭാഗത്തിൽ 35 പോയിന്റുമായി വയത്തൂർ യുപി സ്കൂളും ചാമ്പ്യന്മാരായി.
എൽപി മിനി വിഭാഗത്തിൽ 15 പോയിന്റുമായി പൈസക്കരി സെന്റ് മേരീസ് യുപി സ്കൂൾ രണ്ടാം സ്ഥാനവും 14 പോയിന്റുമായി ഇരിക്കൂർ കമാലിയ മദ്രസ യുപി സ്കൂൾ മൂന്നാം സ്ഥാനവും നേടി. എൽപി കിഡീസ് വിഭാഗത്തിൽ 24 പോയിന്റുമായി പയ്യാവൂർ സേക്രഡ് ഹാർട്ട് എൽപി സ്കൂൾ രണ്ടാം സ്ഥാനവും 14 പോയിന്റോടെ മടമ്പം മേരിലാൻഡ് ഹൈസ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യുപി കിഡീസ് വിഭാഗത്തിൽ 27 പോയിന്റുമായി മടമ്പം മേരിലാൻഡ് ഹൈസ്കൂൾ രണ്ടാം സ്ഥാനവും 11 പോയിന്റോടെ ചെമ്പന്തൊട്ടി ചെറുപുഷ്പം യുപി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
വിജയികൾക്കുള്ള ഉപഹാരങ്ങളും സർട്ടിഫിക്കറ്റും ഉപ ജില്ല വിദ്യാഭ്യാസ ഓഫീസർ പി.കെ. ഗിരീഷ് മേഹൻ വിതരണം ചെയ്തു. ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി സോജൻ ജോർജ് അധ്യക്ഷത വഹിച്ചു. മേരിലാൻഡ് ഹൈസ്കൂൾ മുഖ്യാധ്യാപിക സിസ്റ്റർ ലിൻസി ജേക്കബ്, എച്ച്എം ഫോറം വൈസ് പ്രസിഡന്റ് കെ.പി. വേണുഗോപാലൻ, ട്രഷറർ കെ.ബി. ബാബു, ബിജു കുറുമുട്ടം, ഡെന്നി മാത്യു, അരവിന്ദ് സജി, കെ.കെ. സുരേഷ് കുമാർ, വിപിൻ ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
മത്സരങ്ങൾക്ക് കായികാധ്യാപകരായ സിബി പീറ്റർ, എം.എം. വിനു, പി.ജെ. ടോമി, കെ.ജെ. തോമസ്, ഫിലിപ്പ് തോമസ്, രജിത്ത് എം. ജോർജ്, വിനോദ് അഗസ്റ്റിൻ, മിനി ജോസഫ്, എസ്. അനൂപ്, ത്രേസ്യ, പി. കൃഷ്ണേന്ദു, റിൻസി ടോം, ജോയൽ ജോൺ കുര്യാക്കോസ്, കെ. രയന, റെൻസോ എന്നിവർ നേതൃത്വം നൽകി.