ഭിന്നശേഷി കുട്ടികൾക്കായി തണലിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് 23ന്
1515738
Wednesday, February 19, 2025 7:39 AM IST
കണ്ണൂർ: ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രയാസങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും തുടർ ചികിത്സയും പരിശീലനങ്ങളും നല്കി അവരെ മുഖ്യധാരയിൽ എത്തിക്കുന്നതിനും 'തണൽ' സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂർ കാപ്പിറ്റോൾ മാളിലെ ഇന്റർവൻഷൻ സെന്ററിൽ 23ന് രാവിലെ ഒൻപതു മുതൽ അഞ്ചു വരെ പരിശോധന ലഭിക്കുമെന്ന് പ്രസിഡന്റ് ഡോ. ഒ.കെ. അബ്ദുൾ സലാം പത്രസമ്മേളനത്തിൽ അറിയിച്ചു.
വളർച്ചാ പ്രശ്നങ്ങളുള്ള കുട്ടികൾക്ക് നേരത്തേയുള്ള ഇടപെടലുകളിലൂടെ പരമാവധി വൈകല്യങ്ങൾ ചികിത്സയിലൂടെയും പരിശീലനങ്ങളിലൂടെയും ഇല്ലാതാക്കാൻ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം കുട്ടികൾക്കായി തണൽ ഏർലി ഫിസിക്കൽ മെഡിസിൽ റീഹാബിലിറ്റേഷൻ സ്പെഷലിസ്റ്റ്, പീടിയാട്രിക്, ന്യൂറോളജിസ്റ്റ്, ഇൻഎൻടി, ദന്തവിഭാഗം, പഠനവൈകല്യങ്ങൾ കണ്ടത്തൽ, സംസാര ശേഷി പെരുമാറ്റ പ്രശ്നങ്ങൾ, ഫിസിയോതെറാപ്പി, സൈക്കോളജിസ്റ്റിന്റെ സേവനം, കേൾവി പരിശോ ധന തുടങ്ങിയ സേവനങ്ങൾ ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്.
15 വയസിന് താഴെയുള്ള കുട്ടികൾക്ക് ക്യാമ്പിൽ പരിശോധന ലഭിക്കും.മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നവർ ഭിന്നശേഷി കുട്ടികളുടെ പൂർണവിവരങ്ങൾ 20 ന് മുന്പ് കാപ്പിറ്റോൾ മാളിന്റെ ആറാം നിലയിൽ പ്രവർത്തിക്കുന്ന തണൽ ഏർലി ഇന്റർവെൻഷൻ സെന്ററിൽ രജിസ്റ്റർ ചെയ്യണം.ഫോൺ: 9747327636, 9947327636. പത്ര സമ്മേളനത്തിൽ ഡോ. കെ.പി. താജുദ്ദീൻ, ഡോ. ദിൽഷാത്ത് റൈഹാന, എൻ. രാമചന്ദ്രൻ, സാബിൽ അലി എന്നിവരും പങ്കെടുത്തു.