പാതിവില തട്ടിപ്പ് കേസ് ഇഡി അന്വേഷിക്കണം
1515732
Wednesday, February 19, 2025 7:39 AM IST
പയ്യാവൂർ: കണ്ണൂർ ജില്ലയിൽ മാത്രം 5000ത്തിലധികം സ്ത്രീകൾ പാതിവില തട്ടിപ്പിന് ഇരയായിട്ടുണ്ട്.അവർക്ക് നീതി ലഭിക്കണമെങ്കിൽ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ ഏജൻസിയായ ഇഡി തന്നെ ഈ കേസ് അന്വേഷിക്കണമെന്ന് ആം ആദ്മി പാർട്ടി കിസാൻ വിംഗ് . ക്രൈംബ്രാഞ്ച് അന്വേഷണം യഥാർത്ഥ പ്രതികളെ സംരക്ഷിക്കും.
കണ്ണൂർ എസ്പി ഓഫീസിന് മുൻപിൽ നടന്ന സമരത്തിൽ പങ്കെടുത്ത പതിവില തട്ടിപ്പിന് ഇരയായ വരെ നേരിൽകണ്ട ശേഷം ആം ആദ്മി പാർട്ടി കിസാൻ വിംഗ് ജില്ലാ പ്രസിഡന്റ് തോമസ്കുര്യൻ പറഞ്ഞു.