ക​ണ്ണൂ​ർ: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളെ അ​ന്താ​രാ​ഷ്‌ട്ര മി​ക​വി​ലെ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം ജി​ല്ല​യി​ലെ എ​ട്ടു സ്‌​കൂ​ളു​ക​ൾ​ക്ക് 18 ക്ലാ​സ് മു​റി​ക​ൾ അ​നു​വ​ദി​ച്ചു.

സ്റ്റാ​ർ​സ് 2024-25 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 1.975 കോ​ടി രൂ​പ ഇ​തി​നാ​യി വ​ക​യി​രു​ത്തി. തു​ക​യു​ടെ 40 ശ​ത​മാ​ന​മാ​യ 79 ല​ക്ഷം രൂ​പ സ്‌​കൂ​ളു​ക​ൾ​ക്ക് കൈ​മാ​റി.

പ്രീ ​പ്രൈ​മ​റി, എ​ലി​മെ​ന്‍റ​റി വി​ഭാ​ഗ​ത്തി​ന് 10 ല​ക്ഷം രൂ​പ വീ​ത​വും ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി​ക്ക് 12.50 ല​ക്ഷം രൂ​പ​യു​മാ​ണ് ഒ​രു ക്ലാ​സ് മു​റി​ക്കാ​യി അ​നു​വ​ദി​ച്ച​ത്. ജി​എ​ൽ​പി​എ​സ് ഇ​ട​വേ​ലി, ജി​എ​ച്ച്എ​സ് ത​ടി​ക്ക​ട​വ്, ജി​എ​ച്ച്എ​സ്എ​സ് ചു​ഴ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്രീ ​പ്രൈ​മ​റി​ക്ക് മൂ​ന്നു ക്ലാ​സ് മു​റി​ക​ൾ വീ​തം അ​നു​വ​ദി​ച്ചു. ജി​എ​ച്ച്എ​സ്എ​സ് പാ​ല, ജി​യു​പി​എ​സ് തി​ല്ല​ങ്കേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ലി​മെ​ന്‍റ​റി വി​ഭാ​ഗ​ത്തി​ൽ ഒ​രു യൂ​ണി​റ്റ് വീ​തം ക്ലാ​സ് മു​റി അ​നു​വ​ദി​ച്ചു. ആ​കെ 1.10 കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി വ​ക​യി​രു​ത്തി​യ​ത്. ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 87.50 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി. അ​തി​ൽ ജിഎ​ച്ച്എ​സ്എ​സ് പാ​ല​യ്ക്ക് ര​ണ്ട് ക്ലാ​സ് മു​റി​ക​ളും ജി​എ​ച്ച്എ​സ്എ​സ് ചാ​വ​ശേ​രി​ക്ക് മൂ​ന്നും ജി​എ​ച്ച്എ​സ്എ​സ് അ​രോ​ളി, ടാ​ഗോ​ർ വി​ദ്യാ​നി​കേ​ത​ൻ എ​ന്നി​വ​യ്ക്ക് ഓ​രോ​ന്നു വീ​ത​വു​മാ​ണ് അ​നു​വ​ദി​ച്ച​ത്.

സ്റ്റാ​ർ 2023-24 യു​പി സ്‌​കൂ​ളി​ന് എ​ലി​മെ​ന്‍റ​റി വി​ഭാ​ഗ​ത്തി​ൽ ഫ​ർ​ണി​ച്ച​ർ ഒ​രു യൂ​ണി​റ്റി​ന് 6200 രൂ​പ വീ​തം 169 യൂ​ണി​റ്റ് അ​നു​വ​ദി​ച്ചു. ജി​എ​ച്ച്എ​സ്എ​സ് വ​യ​ക്ക​ര​യ്ക്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഫ​ർ​ണി​ച്ച​ർ ല​ഭ്യ​മാ​യ​ത്. 300 കു​ട്ടി​ക​ൾ​ക്കാ​യി 150 ഫ​ർ​ണി​ച്ച​ർ സെ​റ്റാ​ണ് ന​ൽ​കി​യ​ത്. ഒ​രു സെ​റ്റി​ൽ ഒ​രു മേ​ശ​യും ര​ണ്ട് ക​സേ​ര​ക​ളും ഉ​ൾ​പ്പെ​ടും. 9.316 ല​ക്ഷം രൂ​പ ഇ​തി​നാ​യി വ​ക​യി​രു​ത്തി. ജി​യു​പി​എ​സ് മൊ​റാ​ഴ​യ്ക്ക് 38 കു​ട്ടി​ക​ൾ​ക്കാ​യി 19 യൂ​ണി​റ്റ് ഫ​ർ​ണി​ച്ച​ർ സെ​റ്റും ന​ൽ​കി. 1.156 ല​ക്ഷം ഇ​തി​നാ​യി ന​ൽ​കി​യ​താ​യി സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​സി.​ വി​നോ​ദ് പ​റ​ഞ്ഞു.