തയ്യിൽ സെന്റ് ആന്റണീസ് യുപി സ്കൂൾ : പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനവും വാർഷികാഘോഷവും 22ന്
1515746
Wednesday, February 19, 2025 7:39 AM IST
കണ്ണൂർ: തയ്യിൽ സെന്റ് ആന്റണീസ് യുപി സ്കൂൾ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനവും 116-ാം വാർഷികാഘോഷവും 22ന് നടക്കും. സ്കൂൾ അങ്കണത്തിൽ വൈകുന്നേരം നാലിന് കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം നിർവഹിക്കുമെന്ന് സ്കൂൾ മാനേജർ ഫാ. മാർട്ടിൻ രയരപ്പൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഫലകം അനാച്ഛാദനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും. മേയർ മുസ്ലിഹ് മഠത്തിൽ മുഖ്യാതിഥിയാക്കും. കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശേരി അനുഗ്രഹ പ്രഭാഷണം നടത്തും. കോർപറഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സയിദ് സിയാദ് തങ്ങൾ എൻഡോവ്മെന്റ് വിതരണം നടത്തും.
കെട്ടിട്ടനിർമാണത്തിന് നേതൃത്വം വഹിച്ചവരേയും ചടങ്ങിൽ ആദരിക്കും. സർവീസിൽ നിന്ന് വിരമിക്കുന്ന മുഖ്യാധ്യാപിക ഫിലോമിന ജാക്കിനുള്ള യാത്രയയപ്പും പരിപാടിയുടെ ഭാഗമായി നടക്കും. പത്രസമ്മേളനത്തിൽ മുഖ്യാധ്യാപിക ഫിലോമിന ജാക്ക്, കെ.ടി. ലബിനാസ്, ലിജിഷ് മാർട്ടിൻ, സി.എച്ച്. ഷിമിത്ത് എന്നിവരും പങ്കെടുത്തു.