മയക്കുമരുന്നുമായി അറസ്റ്റില്‍
1515756
Wednesday, February 19, 2025 7:41 AM IST
കാസര്‍ഗോഡ്: വീട്ടിൽ സൂക്ഷിച്ചിരുന്ന 68.317 ഗ്രാം മെത്താഫിറ്റമിന്‍ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. കളനാട് ദേളി കുന്നുപാറയില്‍ മുഹമ്മദ് റെയ്സ് (39) ആണ് അറസ്റ്റിലായത്. 40,000 രൂപ, രണ്ടു മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടികൂടി.
ഇയാള്‍ നേരത്തയും പിടിയിലായിട്ടുണ്ട െന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എസ്.പ്രശോഭ് ഇന്‍സ്പെക്ടര്‍ സി.കെ.വി.സുരേഷ് പ്രിവന്റീവ് ഓഫീസര്‍മാരായ സോനു, സെബാസ്റ്റ്യന്‍, അതുല്‍, ധന്യ, ഡ്രൈവര്‍ സജീഷ് എന്നിവരും ഉണ്ടായിരുന്നു.