ആരോഗ്യം ആനന്ദം: മെഗാ ക്യാമ്പ് നടത്തി
1515737
Wednesday, February 19, 2025 7:39 AM IST
തിരുമേനി: ചെറുപുഴ പഞ്ചായത്തിന്റെയും പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ ആരോഗ്യം ആനന്ദം, അകറ്റാം അർബുദം പദ്ധതിയുടെ ഭാഗമായി സ്ത്രീകളിലെ അർബുദം നേരത്തെ കണ്ടെത്തുന്നതിനായുള്ള മെഗാ ക്യാമ്പ് തിരുമേനിയിൽ നടത്തി. തിരുമേനി പാരിഷ് ഹാളിൽ നടന്ന ക്യാമ്പ് ചെറുപുഴ ചെറുപുഴ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ജോയ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം കെ.പി. സുനിത അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വി. മുഹമ്മദ് ശരീഫ്, കവിത, ജോർജ് ഇട്ടിയപ്പാറ, സെബാസ്റ്റ്യൻ അഞ്ചനാട്ട്, വി.ജി. ശ്രീനിവാസൻ, ഡയറ്റീഷ്യൻ നെവിൻ ജോജോ എന്നിവർ പ്രസംഗിച്ചു.