സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു
1515837
Thursday, February 20, 2025 1:45 AM IST
മണക്കടവ്: രാജ്യസഭാംഗം പി. സന്തോഷ്കുമാർ എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് മണക്കടവ് ശ്രീപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് വാങ്ങിയ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് പി. സന്തോഷ് കുമാർ എംപി സ്കൂളിൽ നിർവഹിച്ചു. ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.ടി. സുരേഷ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ. ഗിരിജമണി, സരിത ജോസ്, പ്രിൻസിപ്പൽ ഇൻ ചാർജ് പി.വി. സനീഷ്കുമാർ, കെ.ആർ. രതീഷ്, സന്തോഷ് തെക്കേടത്ത്, വി.ജി. സോമൻ, പി.കെ. സുരേന്ദ്രൻ, ശശി പാറയിൽ, പി.സി. ഡിനിമോൾ എന്നിവർ പ്രസംഗിച്ചു.