യൂത്ത് മൂവ്മെന്റ് പ്രവർത്തക സമ്മേളനം
1515243
Tuesday, February 18, 2025 2:15 AM IST
ഇരിട്ടി: സംസ്ഥാനത്ത് പുതിയ യുവജന നയം രൂപീകരിച്ച് യുവജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന് എസ്എൻഡിപി യോഗം ഇരിട്ടി യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രവർത്തക സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന പ്രസിഡന്റ് പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് ഇരിട്ടി യൂണിയൻ പ്രസിഡന്റ് യു.എസ്. അഭിലാഷ് അധ്യക്ഷത വഹിച്ചു. പി.എൻ. ബാബുമാസ്റ്റർ യുവജന സന്ദേശം നൽകി. യൂത്ത് മൂവ്മെന്റ് മലബാർ മേഖല കോ-ഓർഡിനേറ്റർ അർജുൻ അരയാക്കണ്ടി മുഖ്യപ്രഭാഷണവും, സംസ്ഥാന ജോയിന്റ് സെക്രട്ടറി അനൂപ് പനക്കൽ സംഘടനാ സന്ദേശം നൽകി. കെ.വി. അജി മുഖ്യാതിഥി ആയിരുന്നു. കെ.കെ. സോമൻ, പി.പി. കുഞ്ഞൂഞ്ഞ്, ചന്ദ്രമതി, രാധാമണി ഗോപി, സുരേന്ദ്രൻ തലച്ചിറ, ഷിബിൻ, എം.എൻ. ഷീല, കെ.എം. രാജൻ, പി.എം. ജയരാജ്, ബിജുമോൻ പയ്യാവൂർ, ജിൻസ് ഉളിക്കൽ, കെ.എസ്. ശരത്, എ.എം. കൃഷ്ണൻകുട്ടി, ശശി തറപ്പേൽ, പി.ജി. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു .