ലോറിയുടെ സമീപം കിടന്നുറങ്ങിയ ചുമട്ടുതൊഴിലാളി ലോറി കയറി മരിച്ചു
1515135
Monday, February 17, 2025 10:08 PM IST
പെരുമ്പടവ്: ലോറിയുടെ അടിയിൽ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളി ലോറി കയറി മരിച്ചു. കോയിപ്ര ബക്കളം ചെങ്കൽ പണയിലെ ലോഡിംഗ് തൊഴിലാളിയും വെസ്റ്റ് ബംഗാൾ സ്വദേശിയുമായ മണ്ടുദാസ് (30) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.
ലോറിയിൽ ലോഡിംഗ് നടത്തുന്നതിനിടെ മണ്ടുദാസ് ലോറിക്ക് പിന്നിൽ വിശ്രമിക്കാൻ കിടന്നിരുന്നു. ലോറി പിന്നോട്ടെടുത്തപ്പോൾ ലോറിക്ക് പിന്നിൽ കിടക്കുകയായിരുന്ന മണ്ടുദാസിന്റെ തലയിലൂടെ ലോറി കയറുകയായിരുന്നു. ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.