കണ്ണൂർ കോർപറേഷൻ ഓഫീസിൽ വിജിലൻസ് റെയ്ഡ് നടത്തി
1515758
Wednesday, February 19, 2025 7:41 AM IST
കണ്ണൂർ: ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ ബയോ മാലിന്യശേഖരം നീക്കം ചെയ്യുന്നതിൽ ക്രമക്കേടു ണ്ടെന്ന സിഎജി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ കോർപറേഷൻ കാര്യാലയത്തിൽ വീണ്ടും വിജിലൻസ് പരിശോധന നടത്തി. കണ്ണൂർ വിജിലൻസ് ഇൻസ്പെക്ടർ പി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകുന്നേരം 4.30 നാണ് അവസാനി ച്ചത്.
കോഴിക്കോട് നിന്നുള്ള വിജിലൻസ് സാമ്പത്തിക വിഭാഗവും അന്വേഷണത്തിൽ പങ്കെടുത്തു. എൻജിനിയറിംഗ്, റവന്യൂ, ആരോഗ്യവിഭാഗം എന്നിവിടങ്ങളിലെ ഫയലുകൾ പരിശോധിച്ച സംഘം ഏച്ചൂർ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ ബയോ മൈനിംഗുമായി ബന്ധപ്പെട്ട രേഖകളും പരിശോധിച്ചു. പരിശോ ധനകൾ ഇനിയും തുടരുമെന്നാണ് വിജിലൻസ് സംഘം നല്കുന്ന സൂചന.
കഴിഞ്ഞ ദിവസം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ മുൻ മേയർ ടി.ഒ. മോഹനനെ തിരേ അഴിമതിയാരോപണവുമായി രംഗത്തുവന്നിരുന്നു. ഇക്കാര്യത്തിൽ അടിയന്തര നടപടി വേണ മെന്ന് ആവശ്യപ്പെട്ട് ദിവസങ്ങൾക്ക് മുന്പ് നടന്ന കോർപറേഷൻ കൗൺസിൽ യോഗം എൽഡിഎഫ് അംഗങ്ങൾ ബഹിഷ്കരിക്കുകയും ചെയ്തു. ആരോപണങ്ങൾ പുകഞ്ഞുനില്ക്കുന്ന സാഹചര്യ ത്തിലാണ് ഇന്നലെ വിജിലൻസ് റെയ്ഡ് നടത്തിയത്.
കഴിഞ്ഞ ദിവസം കോൺഗ്രസ് വിളിച്ചുചേർത്ത പത്രസമ്മേളനത്തിനിടെ വിജിലൻസ് അന്വഷണം നടത്തട്ടെ എന്ന നിലപാടായിരുന്നു ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ മുൻ മേയർ ടി.ഒ. മോഹന ന്റേത്. എജി ചില സംശയം മാത്രമാണ് ഉന്നയിച്ചതെന്നും അതിന് മറുപടി നല്കിയെന്നുമായിരുന്നു മറുപടി.
കണ്ണൂർ കോർപറേഷന്റെ കണക്കിൽ ഒന്നര കോടിയുടെ വ്യത്യാസമാണ് കണ്ടെത്തിയതെങ്കിൽ ജില്ലാ പഞ്ചായത്തിന്റെ കണക്കിൽ 12 കോടിയുടെ വ്യത്യാസമുണ്ടായിരുന്നു. അപ്പോൾ അത് അഴിമതി അല്ലേ എന്നായിരുന്നു ടി.ഒ. മോഹനന്റെ മറുചോദ്യം.