ത​ല​ശേ​രി: ബി​ജെ​പി-​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ ഈ​സ്റ്റ് പ​ള്ളൂ​രി​ലെ മ​ടോ​ൻ പു​റ​ൽ​ക​ണ്ടി വി​ജി​ത്ത് (25), കു​റു​ന്തോ​ട​ത്ത് ഷി​നോ​ജ് (32) എ​ന്നി​വ​രെ ബോം​ബെ​റി​ഞ്ഞും വെ​ട്ടി​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​ഞ്ച് സാ​ക്ഷി​ക​ളു​ടെ വി​ചാ​ര​ണ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ഫാ​സ്റ്റ് ട്രാ​ക്ക്-3 ജ​ഡ്ജ് റൂ​ബി കെ. ​ജോ​സ് മു​മ്പാ​കെ പൂ​ർ​ത്തി​യാ​യി.

പ്ര​തി​ക​ളെ​യും കൊ​ല​യ്ക്ക് ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ളും ഷി​നോ​ജ് സ​ഞ്ച​രി​ച്ച ബൈ​ക്കും കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ചോ​ര​പു​ര​ണ്ട വ​സ്ത്ര​ങ്ങ​ളും സാ​ക്ഷി​ക​ൾ കോ​ട​തി​യി​ൽ തി​രി​ച്ച​റി​ഞ്ഞു. 20ന് 16 ​മു​ത​ൽ 19 വ​രെ സാ​ക്ഷി​ക​ളാ​യ മു​ര​ളി, രൂ​പേ​ഷ്, ജി​തേ​ഷ് എ​ന്നി​വ​രെ വി​സ്ത​രി​ക്കും. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ കേ​സി​ലെ പ്ര​തി​ക​ളാ​യ കൊ​ടി സു​നി​യും ഷാ​ഫി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ പ്ര​തി​ക​ളും വി​ചാ​ര​ണ വേ​ള​യി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നു.

2010 മേ​യ് 28ന് ​രാ​വി​ലെ പ​തി​നൊ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മാ​ഹി കോ​ട​തി​യി​ൽ​നി​ന്ന് കേ​സ് ക​ഴി​ഞ്ഞ് വ​രി​ക​യാ​യി​രു​ന്ന വി​ജി​ത്തി​നെ​യും ഷി​നോ​ജി​നെ​യും ന്യൂ​മാ​ഹി പെ​രി​ങ്ങാ​ടി​യി​ൽ വ​ച്ച് അ​ക്ര​മി​സം​ഘം ബോം​ബെ​റി​ഞ്ഞ് വീ​ഴ്ത്തി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.

16 പ്ര​തി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്. ര​ണ്ടു പ്ര​തി​ക​ൾ മ​രി​ച്ചു. പ​തി​നാ​ല് പ്ര​തി​ക​ളാ​ണ് വി​ചാ​ര​ണ നേ​രി​ടു​ന്ന​ത്. കേ​സി​ൽ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റാ​യി പി. ​പ്രേ​മ​രാ​ജ​നും പ്ര​തി​ക​ൾ​ക്കാ​യി സി.​കെ. ശ്രീ​ധ​ര​നു​മാ​ണ് ഹാ​ജ​രാ​കു​ന്ന​ത്.