ഫൈറ്റ് കാൻസർ: ബോധവത്കരണവും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു
1516174
Friday, February 21, 2025 1:55 AM IST
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം "ഫൈറ്റ് കാൻസർ’പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് കാൻസർ ആരോഗ്യ ബോധവത്കരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബീന റോജസ് അധ്യക്ഷത വഹിച്ചു. പേരാവൂർ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. രേഷ്മ ബോധവത്കരണ ക്ലാസെടുത്തു. അങ്ങാടിക്കടവ് പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രഞ്ജിത്ത് മാത്യു എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കാൻസർ സംബന്ധിച്ച ലഘുലേഖ പ്രകാശനം ചെയ്തു.