ചെറുപുഴ ഗ്രാമീണ വായനശാലയുടെ വായനായനം പദ്ധതി സമാപിച്ചു
1515730
Wednesday, February 19, 2025 7:39 AM IST
ചെറുപുഴ: ചെറുപുഴ ഗ്രാമീണ വായനശാലയും ചെറുപുഴ ജെഎം യുപി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയും സംയുക്തമായി സംഘടിപ്പിച്ച വായനായനം പദ്ധതിയുടെ സമാപനം ജെഎം യുപി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. മുൻ ഫോക്ക്ലോർ അക്കാദമി ചെയർമാൻ പ്രഫ. ബി. മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം നിവഹിച്ചു. വായനശാലാ പ്രസിഡന്റ് വി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. ദാമോദരൻ വായനായനം പദ്ധതി വിശദീകരിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ശിവകുമാർ, ഗ്രന്ഥശാലാ കൗൺസിൽ ജില്ലാകമ്മിറ്റിയംഗം പ്രഫ. വൈ.വി. സുകുമാരൻ, ജെഎം യുപി സ്കൂൾ മാനേജർ കെ.കെ. വേണുഗോപാൽ, പയ്യന്നൂർ എഇഒ ടി.വി. ജ്യോതിബാസു, ചെറുപുഴ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ജോയി, പിടിഎ പ്രസിഡന്റ് രമേശ് ബാബു, വി.എൻ. ഗോപി, കെ.സി. ലക്ഷ്മണൻ, കെ.എസ്. ശ്രീജ, ടി.പി. പ്രഭാകരൻ, പി. സുമ, ചിഞ്ചു ജോസ്, പത്മനാഭൻ, വി.വി. അജയൻ എന്നിവർ പ്രസംഗിച്ചു.
ജനുവരി 10ന് ആരംഭിച്ച വായനായനം പദ്ധതിയിൽ 1200 വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി 5000 പുസ്തകങ്ങളാണു വിതരണം ചെയ്തത്. മികച്ച ആസ്വാദനക്കുറിപ്പ് മൽസര വിജയികൾ, പുസ്തക പരിചയം നടത്തിയവർ, മികച്ച ഗ്രന്ഥശാലാ വായനക്കാർ, സർഗോൽസവ വിജയികൾ എന്നിവർക്കും സംസ്ഥാനതല ആസ്വാദനക്കുറിപ്പ് മൽസരത്തിൽ മികച്ച വിജയം നേടിയ നിഷാ കുമാരിക്കും ഉപഹാരങ്ങൾ നൽകി.