ക്രഷ് ടു ബ്രഷ് കാമ്പയിൻ സംഘടിപ്പിച്ചു
1515731
Wednesday, February 19, 2025 7:39 AM IST
പയ്യാവൂർ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരളാ ഘടകത്തിന്റെ നോർത്ത് മലബാർ ബ്രാഞ്ച് ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിലെയും ചെറുപുഷ്പം യു പി സ്കൂളിലെയും കുട്ടികൾക്കായി ക്രഷ് ടു ബ്രഷ് കാമ്പയിൻ സംഘടിപ്പിച്ചു.
ദന്ത സംരക്ഷണം ചെറുപ്പത്തിൽ തന്നെ പരിശീലിക്കാനുള്ള മാർഗങ്ങളും ദന്ത പരിപാലനത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും കുട്ടികൾക്ക് പകർന്നു നൽകാനാണ് കാമ്പയിൻ സംഘട്ടിപ്പിച്ചത്. ഡോ. ബ്രൈറ്റ്സൺ, ഡോ. രാഗിമ, ഡോ. ഫാരിസ് തുടങ്ങിയവർ ക്ലാസുകൾക്കു നേതൃത്വം നൽകി. കാമ്പയിന്റെ ഭാഗമായി 500 ദന്ത പരിപാലന കിറ്റുകൾ കുട്ടികൾക്ക് വിതരണം ചെയ്തു.
ഹൈസ്ക്കുൾ ഹെഡ്മാസ്റ്റർ ബിജു സി അബ്രഹാം, യു പി സ്കൂൾ ഹെഡ്മിസ്ട്രസ് ലാവ്ലി എം പോൾ, കെ വി രാജേഷ്, വി എം തോമസ്, ജൂബി പോൾ, റോസ് മേരി തുടങ്ങിയവർ സംസാരിച്ചു.