എഐപിആർപിഎ സമ്മേളനത്തിന് നാളെ കണ്ണൂരിൽ തുടക്കം
1515754
Wednesday, February 19, 2025 7:41 AM IST
കണ്ണൂർ: ഓൾ ഇന്ത്യാ പോസ്റ്റൽ ആൻഡ് ആർഎംഎസ് പെൻഷനേഴ്സ് അസോസിയേഷൻ(എഐപി ആർപിഎ) നാലാം സംസ്ഥാന സമ്മേളനം 20,21 തീയതികളിൽ കണ്ണൂരിൽ നടക്കും. സി. കണ്ണൻ സ്മാരക ഹാളിൽ നാളെ രാവിലെ 10 ന് എം.രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം ചെയർമാൻ എം. പ്രകാശൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഉച്ചയ്ക്ക് രണ്ടിന് പ്രതിനിധി സമ്മേളനം, ഉച്ചകഴിഞ്ഞു മൂന്നിന് പെൻഷൻ സമൂഹം നേരിടുന്ന വെല്ലുവി ളികൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ എം.വി. നികേഷ് കുമാർ ഉദ്ഘാടനം ചെയ്യും.
ദേശീയ ജനറൽ സെക്രട്ടറി കെ.രാഘവേന്ദ്രൻ വിഷയം അവതരിപ്പിച്ച് സംസാരി ക്കും. വൈകുന്നേരം അഞ്ചിന് സാംസ്കാരിക പരിപാടിയിൽ പി. ജയചന്ദ്രന്റെ തെരഞ്ഞെടുത്ത ഗാനങ്ങൾ ഉൾപ്പെടുത്തി ഗാനാഞ്ജലി എന്ന പരിപാടി നടക്കും.
21 ന് രാവിലെ ഒൻപതിന് പ്രതിനിധി സമ്മേളനം തുടരും. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഉണ്ടാകും. ഉച്ചകഴിഞ്ഞു മൂന്നിന് സമാപന സമ്മേളനം നടക്കും. പത്രസമ്മേളനത്തിൽ പുതിയടവൻ നാരായണൻ, സി.പി. ശോഭന, എം.സഹദേവൻ, എ. ഗണേശൻ എന്നിവരും പങ്കെടുത്തു.