വാഹനാപകടത്തിൽ മൂന്നു പേർക്കു പരിക്ക്
1515744
Wednesday, February 19, 2025 7:39 AM IST
മട്ടന്നൂർ: എടയന്നൂരിൽ ഇന്നോവ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച അർധരാത്രി എടയന്നൂർ തെരൂർ മാപ്പിള എൽപി സ്കൂളിന് സമീപമായിരുന്നു അപകടം.
കണ്ണൂർ ഭാഗത്ത് നിന്ന് വന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് സമീപത്തെ കടയുടെ വരാന്തയിലെ ബോർഡിനിടിച്ച ശേഷം മറിയുകയായിരുന്നു. വാഹനം പൂർണമായും തകർന്ന നിലയിലാണ്. അപകടത്തിൽ ഇന്നോവയിലുണ്ടായിരുന്ന മൂന്ന് പേർക്കാണ് നിസാര പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.