സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു
1516179
Friday, February 21, 2025 1:55 AM IST
രയറോം: പി. സന്തോഷ്കുമാർ എംപിയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് രയറോം ഗവ. ഹൈസ്കൂളിന് അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് നടത്തി. പി. സന്തോഷ്കുമാർ എംപി ഫ്ലാഗ് ഓഫ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം തോമസ് വെക്കത്താനം അധ്യക്ഷത വഹിച്ചു. ആലക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.ആയിഷ , തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി .എം. മോഹനൻ, ആലക്കോട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺസൺ താരാമംഗലം, കെ. രാമചന്ദ്രൻ, വി .വി. അബ്ദുള്ള, അനീഷ് പുള്ളിറ്റ് , സി .ജി. ഗോപൻ, സിബി പന്തപ്പാട്ട്, വി. ജി. സോമൻ, പി. കെ. ഹനീഫ, വി. എം. സമീറ, യു. ഡി. അനിൽ, കെ. എ. ജോർജ്, കെ .കെ. ബിജു, ജിജി കുര്യാക്കോസ്, പി. കെ. ഷിനോജ്, കെ. ദീപു, എം. എ. ജാബിർ, പി. ഷൈമ എന്നിവർ പ്രസംഗിച്ചു.