എൽഐസി ജീവനക്കാർ ഇറങ്ങിപ്പോക്ക് സമരം നടത്തി
1516173
Friday, February 21, 2025 1:55 AM IST
കണ്ണൂർ: എൽഐസിയിൽ വർഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന ക്ലാസ് ത്രീ, ക്ലാസ് ഫോർ തസ്തികളിൽ നിയമനം നടത്തുക, 85 ശതമാനത്തിലധികം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഓൾ ഇന്ത്യാ ഇൻഷ്വറൻസ് എംപ്ലോയീസ് അസോസിയേഷന് നിയമപരമായി അംഗീകാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽഐസി ജീവനക്കാർ എൽഐസി എംപ്ലോയീസ് യൂണിയന്റ് നേതൃത്വത്തിൽ ഇറങ്ങിപ്പോക്ക് സമരം നടത്തി.
ഇന്നലെ ഉച്ച കഴിഞ്ഞ് 12.30 മുതൽ ഒരു മണിക്കൂർ സമയം ഓഫീസ് വിട്ട് ഇറങ്ങിപ്പോയാണ് സമരം നടത്തിയത്. സമരത്തിൽ പങ്കെടുത്തവർ ഓഫീസുകൾക്കു മുന്നിൽ പ്രകടനവും ധർണയും നടത്തി.
കണ്ണൂർ എൽഐസി ഓഫീസിനു മുന്നിൽ നടത്തിയ ധർണ എൽഐസി എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ പ്രസിഡന്റ് കെ. ബാഹുലേയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ എം.കെ. പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. സി.സി. വിനോദ്, ടി.മണി, എം.സുധീർകുമാർ,എ.എം.മനോഹരൻ എന്നിവർ പ്രസംഗിച്ചു.തലശേരി ബ്രാഞ്ച് ഒന്നിൽ യു. മനോഹരൻ, എ.പി. രജില,.വി.വിജയകുമാരൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി. തലശേരി ബ്രാഞ്ച് രണ്ടിൽ പി.വി.രാജീവൻ,എം. അനിൽകുമാർ, വി.തനൂജഎന്നിവർ പ്രസംഗിച്ചു. മട്ടന്നൂരിൽ ജി. ഉത്തമൻ, കെ. ദിവാകരൻ, ഇ.ചന്ദ്രൻ തളിപ്പറമ്പിൽ കെ.ഗണേശൻ, പി.വി.ഷിജു പയ്യന്നൂരിൽ കെ.വി.വേണു, പി.വി. ഗണേശൻ എന്നിവർ പ്രസംഗിച്ചു.