വിവാഹവീട്ടിലെ മാലിന്യം തള്ളിയ സംഭവം: എൻഫോഴ്സ്മെന്റ് പിഴ ചുമത്തി
1515748
Wednesday, February 19, 2025 7:39 AM IST
ഉളിക്കൽ: പഞ്ചയത്തിലെ ഏഴുർ, പൊയ്യുർക്കരി ശ്മശാനം, വയത്തൂർ എന്നിവിടങ്ങളിൽ വിവാഹ വീട്ടിൽ നിന്നുള്ള ഭക്ഷണ അവശിഷടങ്ങൾ തളളിയ സംഭവത്തിൽ പഞ്ചായത്ത് ശുചിത്വ മാലിന്യ സംസ്ക്കരണ എൻഫോഴ്സ്മെന്റ് പിടികൂടി പിഴ ചുമത്തി.
ഉളിക്കൽ ടൗണിന് സമീപമുള്ള ഒരു വിവാഹ വീട്ടിൽ നിന്നാണ് മലിന്യം തള്ളിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയത് . തുടർന്ന് ഉടമസ്ഥനെ വിളിച്ചുവരുത്തി മാലിന്യം അവിടെനിന്നും നീക്കം ചെയ്യാൻ കർശന നിർദേശം നൽകി. ഉളിക്കൽ പഞ്ചായത്ത് സെക്രട്ടറി എസ് പി. മനോജ് , ശുചത്വ മിഷൻ പഞ്ചായത്ത് വിജിലൻസ് എൻഫോഴ്സ്മെന്റ് ഓഫീസർ വിഷ്ണുരാജ് . പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ എം.പി. രജിത്ത് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.