വനിതാ കമ്മീഷൻ സിറ്റിംഗ്: 12 പരാതികൾ തീർപ്പാക്കി
1515735
Wednesday, February 19, 2025 7:39 AM IST
കണ്ണൂർ: സ്ത്രീകൾക്ക് നിയമ ബോധവത്കരണം അത്യാവശ്യമാണെന്നും ഭരണഘടന അനുവദിക്കുന്ന നിയമപരിരക്ഷയെ കുറിച്ച് കൂടുതൽ അവബോധം ഉണ്ടാകണമെന്നും സംസ്ഥാന വനിത കമ്മീഷൻ അംഗം പി. കുഞ്ഞായിഷ.
കമ്മീഷൻ അംഗത്തിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന സിറ്റിംഗിൽ പരിഗണിച്ച 59 പരാതികളിൽ 12 എണ്ണം തീർപ്പാക്കി. എട്ട് പരാതികളിൽ റിപ്പോർട്ട് തേടി. ഒരു പരാതി ജാഗ്രതാസമിതിയുടെ റിപ്പോർട്ടിംഗിനായും മറ്റ് രണ്ട് പരാതികൾ ഡിഎൽസിക്കും കൈമാറി.
36 പരാതികൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കും. പുതുതായി രണ്ട് പരാതികൾ ലഭിച്ചു.ഉന്നത വിദ്യാഭ്യാസം ഉണ്ടായിട്ട് പോലും സമൂഹത്തിൽ നിന്ന് സ്ത്രീകൾക്കെതിരേ ഉണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ എവിടെയാണ് പരാതി കൊടുക്കേണ്ടതെന്നും എങ്ങനെയാണ് നിയമപരിരക്ഷ ലഭിക്കുക എന്നും ധാരണ ഇല്ലാതെ തുടർച്ചയായി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് കമ്മീഷൻ അംഗം പറഞ്ഞു.