ക​ണ്ണൂ​ർ: ക്വാ​റി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധ​ന സം​ബ​ന്ധി​ച്ച് ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ഒ​ത്തു​തീ​ർ​പ്പാ​യി. 2023ലെ ​ച​ർ​ച്ച​യി​ൽ അം​ഗീ​ക​രി​ച്ച വി​ല​യി​ൽ​നി​ന്ന് നാ​ല് രൂ​പ കൂ​ട്ടാ​ൻ തീ​രു​മാ​നി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ ക്വാ​റി​ക​ളി​ൽ ര​ണ്ടു​ത​വ​ണ​യാ​യി 11 രൂ​പ വ​രെ വ​ർ​ധി​പ്പി​ച്ച​തു സം​ബ​ന്ധി​ച്ച പ​രാ​തി​യി​ലാ​ണ് ച​ർ​ച്ച ന​ട​ന്ന​ത്.

ച​ർ​ച്ച​യി​ൽ എ​ഡി​എം സി. ​പ​ദ്മ​ച​ന്ദ്ര കു​റു​പ്പ്, ജി​യോ​ള​ജി, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഉ​ദ്യോ​ഗ​സ്ഥ​ർ, ക​ണ്ണൂ​ർ ക്വാ​റി ഇ​സി ഹോ​ൾ​ഡേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ, നി​ർ​മാ​ണ മേ​ഖ​ല സം​യു​ക്ത സ​മ​ര സ​മി​തി, ഗ​വ. കോ​ൺ​ട്രാ​ക്‌​ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി, ക​ൺ​സ്ട്ര​ക്ഷ​ൻ വ​ർ​ക്കേ​ഴ്‌​സ് സൂ​പ്പ​ർ​വൈ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ, വി​വി​ധ തൊ​ഴി​ലാ​ളി സം​ഘ​ട​നാ നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.