ചികിത്സാസഹായം തേടുന്നു
1515250
Tuesday, February 18, 2025 2:16 AM IST
തേർത്തല്ലി: ആലക്കോട് ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡിലെ ചെറുകുളത്ത് താമസിക്കുന്ന ഷാജു മുളന്താനം (56) ഗുരുതര രോഗം ബാധിച്ച് ചികിത്സാസഹായം
തേടുന്നു. നിർധന കുടുംബത്തിലെ ഏക ആശ്രയമായ ഷാജുവിന്റെ കൂലിപ്പണിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞു കൊണ്ടിരുന്നത്. ഷാജു രോഗാവസ്ഥയിൽ ആയതുകൊണ്ട് ജോലിക്ക് പോകാൻ സാധിക്കുന്നില്ല. ചികിത്സയ്ക്ക് 12 ലക്ഷം രൂപയോളം വേണ്ടിവരും എന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. തുടർന്ന് ആറുമാസത്തോളം മരുന്ന് തുടർന്നാൽ മാത്രമേ ജീവൻ നിലനിർത്താൻ സാധിക്കുകയുള്ളൂ.
ലക്ഷങ്ങൾ ചെലവ് വരുന്ന ചികിത്സ ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. ഇദ്ദേഹത്തിന്റെ ചികിത്സാസഹായത്തിന് സജീവ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വെക്കത്താനം, പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. മോഹനൻ, ഫാ മാത്യു കായമാക്കൽ എന്നിവർ രക്ഷാധികാരികളും, പഞ്ചായത്ത് അംഗം ജെയ്മി ജോർജ് ചെയർമാനും, ജെയിംസ് ഇമ്മാനുവൽ കൺവീനറുമായി മുപ്പതംഗ ചികിത്സ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ഗ്രാമീൺ ബാങ്കിന്റെ തേർത്തല്ലി ശാഖയിൽ അക്കൗണ്ട് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അക്കൗണ്ട് നമ്പർ 40486101053780.IFSC:KLGB0040486. G-pay 6235027783