എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോ. റവന്യു ജില്ലാ സമ്മേളനം
1514947
Monday, February 17, 2025 2:03 AM IST
മട്ടന്നൂർ: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നും ഹയർ സെക്കൻഡറി അനധ്യാപക തസ്തികകൾ അനുവദിക്കണമെന്നും എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ റവന്യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ.കെ. ശൈലജ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.കെ. ഷിജു അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് മുഖ്യാതിഥിയായി. സംസ്ഥാന ട്രഷറർ എൻ.സി.ടി. ഗോപീകൃഷ്ണൻ, ജില്ലാ സെക്രട്ടറി വി. സന്തോഷ്, എ. രാജേഷ്കുമാർ, ജതീന്ദ്രൻ കുന്നോത്ത്, വി. ജയേഷ്, ഇ.എം. ഹരി, ജി.പി. പ്രശോഭ് കൃഷ്ണൻ, വി.പി. മുന്നാസ്, സൺഷൈൻ, ടി.കെ. സുമിത തുടങ്ങിയവർ പ്രസംഗിച്ചു.
വിദ്യാഭ്യാസ സെമിനാർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് സമ്മേളനം പെൻഷൻ ഫോറം സംസ്ഥാന സെക്രട്ടറി ഡി. ഹരികുമാർ ഉദ്ഘാടനം ചെയ്തു.