പോലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോ. ജില്ലാ കമ്മിറ്റി യോഗം
1514945
Monday, February 17, 2025 2:03 AM IST
കണ്ണൂര്‍: കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നു. ജില്ലാ പ്രസിഡന്റ് ജയരാജന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ജി. ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ഭാരവാഹികളായ ടി.കെ. കുഞ്ഞിരാമന്, ഇ.വി. ജനാര്ദനന്, പി. ബാലന്, ടി.വി. കുഞ്ഞിരാമന്, ദിലീപ് ബാലക്കണ്ടി, സത്യബാലന് എന്നിവർ പ്രസംഗിച്ചു.
അനുകൂല കോടതി വിധിയുണ്ടായിട്ടും വിരമിച്ച ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ട്രെയിനിംഗ് ആനുകൂല്യം ലഭിക്കാത്തത് സര്‍ക്കാരിന്റെ പിടിവാശി മൂലമാണെന്ന് യോഗം കുറ്റപ്പെടുത്തി.
കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും പെന്‍ഷന്‍കാര്‍ക്ക് നല്‍കേണ്ട ഡിഎയും മറ്റ് ആനുകൂല്യങ്ങളും കൃത്യസമയത്ത് നല്കുമ്പോള് കേരളത്തിലെ പെന്‍ഷന്‍കാരെ സര്‍ക്കാര്‍ തീര്‍ത്തും അവഗണിക്കുകയാണെന്നും യോഗം ആരോപിച്ചു.