ഓഫീസ് ഉദ്ഘാടനവും അനുമോദനവും
1514944
Monday, February 17, 2025 2:03 AM IST
നടുവിൽ: നടുവിൽ കൂട്ടായ്മയുടെ പുതിയ ഓഫീസ് എആർ കോംപ്ലക്സിൽ പ്രവർത്തനമാരംഭിച്ചു ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ മേഖലകളിലുള്ളവരെ ആദരിച്ചു. ഓഫീസ് ഉദ്ഘാടനവും ആദരവും തളിപ്പറന്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം ജോഷി കണ്ടത്തൽ നിർവഹിച്ചു. കൂട്ടായ്മ പ്രസിഡന്റ് എൻ.വി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു.
കണ്ണൂർ യൂണിവേഴ്സ്റ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ ജോർജ് ജോസഫ്, സംസ്ഥാന സ്കൂൾ കലോത്സവ വിജയികളായ ഫിദ ഫാത്തിമ, ഫാത്തിമ റസ, സംസ്ഥാന ടെക്നിക്കൽ സ്ക്കൂൾ കലാ കായിക ശാസ്ത്ര മേളകളിൽ വിജയികളായ അഭിനന്ദ് വിനോദ്, പി.ഡി ആനന്ദ്, സഞ്ജിത് ഷാജി,അജ് വ നൗഷാദ്, അമൽ സനോജ്, അമൽ മാത്യു ആട്യ പാട്യ ദേശീയമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ സാൻ ബോസ്, അതിദരിദ്ര വിഭാഗത്തിൽപ്പെട്ട ഭൂമിയില്ലാത്ത രണ്ട് കുടുംബങ്ങൾക്ക് നാലു സെന്റ് വീതം സ്ഥലം സൗജന്യമായി വിട്ട് നൽകിയ വി. അൻവർ, മുസ്തഫ (പ്രൈം ട്രേഡേഴ്സ്) എന്നിവരെ ആദരിച്ചു.
കൂട്ടായ്മ സെക്രട്ടറി അബ്ദുൾ ഖാദർ, അഡ്മിൻ പാനൽ അംഗം പി.പി. മുകുന്ദൻ, കെ. മുഹമ്മദ് കുഞ്ഞി, ഡോ. ജോർജ് ജോസഫ്, ഫിദ ഫാത്തിമ, അമൽ സനോജ്, കൂട്ടായ്മ ആക്ടിംഗ് സെക്രട്ടറി മനേഷ്, ട്രഷറർ എൻ.ടി. റസൽ എന്നിവർ പ്രസംഗിച്ചു.