ഏന്പേറ്റ് മേൽപ്പാല സമരം അവസാനിപ്പിച്ചു
1514942
Monday, February 17, 2025 2:02 AM IST
പരിയാരം: ഏമ്പേറ്റ് ജംഗഷ്നിൽ മേൽപ്പാലത്തിന് അനുവദിച്ച സാഹചര്യത്തിൽ ആക്ഷൻ കമ്മിറ്റി കഴിഞ്ഞ 78 ദിവസമായി നടത്തി വന്ന സമരം വിജയോത്സവത്തോടെ അവസാനിപ്പിച്ചു. വിജയോത്സവം വി. ശിവദാസൻ എംപി ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മയിലാണ് മുന്നേറ്റങ്ങൾ രൂപപ്പെടുകയെന്നും സമരം അവസാനിപ്പിച്ചാലും ജാഗ്രതയോടെയുള്ള ജനങ്ങളുടെ കാവൽ തുടരണമെന്നും വി. ശിവദാസൻ പറഞ്ഞു.
വാർഡ് അംഗം വി. രമണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് ടി. ഷീബ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.സി. മല്ലിക, രാജീവ് ഗാന്ധി സ്റ്റഡി സെന്റർ ഡയറക്ടർ പി.പി. ബാലൻ, എം.ടി. മനോഹരൻ, പി.വി. ഗോപാലൻ, ഇ. തമ്പാൻ, ചാലിൽ ദാമോദരൻ എന്നിവർ പ്രസംഗിച്ചു.