ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെ ഭാര്യ തൂങ്ങിമരിച്ച നിലയിൽ
1514795
Sunday, February 16, 2025 10:20 PM IST
മയ്യിൽ: ഭർത്താവ് വാഹനാപകടത്തിൻ മരിച്ചതിനു പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. വേളം അക്ഷയ് നിവാസിലെ അഖില ചന്ദ്രനെയാണ് (31) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വേളത്തെ ചന്ദ്രൻ-ശ്രീജ ദന്പതികളുടെ മകളാണ്. അഖിലയുടെ ഭർത്താവ് നിണിശേരിയിലെ രാഹുൽ ഒരു മാസം മുന്പ് തളാപ്പിലുണ്ടായ വാഹനാപകടത്തിൽ മരിച്ചിരുന്നു. ഭർത്താവ് മരിച്ച മനോവിഷമത്തിൽ ആത്മഹത്യ ചെയതുവെന്നാണ് നിഗമനം.
മയ്യിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംസ്കാരം ഇന്ന് പത്തിന് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും. മകൻ രുദ്ര. സഹോദരൻ: അക്ഷയ് (ഇന്ത്യൻ ആർമി).