ക്നാനായ കത്തോലിക്ക കോൺഗ്രസ് കുടുംബ സംഗമം നടത്തി
1514529
Sunday, February 16, 2025 1:20 AM IST
മടമ്പം: ക്നാനായ കത്തോലിക്ക കോൺഗ്രസ് (കെസിസി) മടമ്പം ഫൊറോനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം അരയങ്ങാട് അസംപ്ഷൻ പള്ളി പാരിഷ് ഹാളിൽ നടന്നു. സംഗമത്തിന് തുടക്കം കുറിച്ച് യൂണിറ്റ് ചാപ്ലയിൻ ഫാ. എൽബിൻ തിരുനെല്ലിപ്പറമ്പിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
കെസിസി മടമ്പം ഫൊറോന പ്രസിഡന്റ് സജി ഞരളക്കാട്ട്കുന്നേൽ പതാക ഉയർത്തി. ഫിലിപ്പ് പെരുമ്പള്ളത്തുശേരിയിൽ സമുദായ നവീകരണ ക്ലാസ് നടത്തി. ഉച്ചകഴിഞ്ഞ് ആരംഭിച്ച പൊതുസമ്മേളനം കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്തു. കെസിസി അതിരൂപത പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ, ബേബി മുളവേലിപ്പുറത്ത്, മലബാർ റീജണൽ പ്രസിഡന്റ് ജോസ് കണിയാംപറമ്പിൽ, ഫാ. ജോയി കട്ടിയാങ്കൽ, ഫാ. ബേബി കട്ടിയാങ്കൽ, ബിൻസി മാറികവീട്ടിൽ, മത്തായി നന്തികാട്ട്, സജി കല്ലിടുക്കിൽ, ടോമി കീഴങ്ങാട്ട്, ഷാജി ഇറപുറത്ത് എന്നിവർ പ്രസംഗിച്ചു.
തൊണ്ണൂറുകളിൽ നിലനിന്നിരുന്ന ക്നാനായ കത്തോലിക്ക സമുദായത്തിന്റെ തനതു കലാരൂപമായ പുരുഷന്മാരുടെ മാർഗംകളി, മാർഗംകളി ആശാൻ ലൂക്കാ കാക്കനാട്ടിലിന്റെ നേതൃത്വത്തിൽ പയ്യാവൂർ വലിയ പള്ളി യൂണിറ്റ് അംഗങ്ങൾ പുനരവതരിപ്പിച്ചു.