ടി. നസീറുദ്ദീന്‍ അനുസ്മരണം
1514528
Sunday, February 16, 2025 1:20 AM IST
തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായിരുന്ന ടി. നസറുദ്ദീന്‍ അനുസ്മരണം നടത്തി. വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ആദരിച്ചു. തളിപ്പറമ്പ് മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് കെ.എസ്.റിയാസ് അനുസ്മരണ പ്രഭാഷണം നടത്തി.
ഡോ.കെ.ജെ.ദേവസ്യ, വളപട്ടണം എസ്എച്ച്ഒ ടി. പി സുമേഷ്, വ്യവസായി ഷാജുദ്ധീൻ മെട്രന്റ്, തളിപ്പറന്പ് മുനിസിപാലിറ്റി ഹരിതകർമസേനാംഗവും മുനിസിപ്പാലിറ്റി സ്വച്ഛതാ ചാന്പ്യനുമായസൗമ്യ ജ്യോതിഷ് എന്നിവരെയാണ് ആദരിച്ചത്.
ഡോ. ബെനവൻ ജോസഫ് മുഖ്യാതിഥിയായിരുന്നു. മർച്ചന്റ്സ് അസോ. ജനറൽ സെക്രട്ടറി വി. താജുദ്ദീൻ, ട്രഷറർ ടി. ജയരാജ് എന്നിവർ പ്രസംഗിച്ചു.