വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി പരിശീലനം
1514527
Sunday, February 16, 2025 1:20 AM IST
ചെറുപുഴ: ചെറുപുഴ കൃഷിഭവൻ സന്നദ്ധ സംഘടനകളുമായി ചേർന്ന് കർഷകർക്കായി നടപ്പാക്കുന്ന "ഒപ്പം' കാർഷിക പരിശീലന പരമ്പരയുടെ ഭാഗമായി വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി പരിശീലനം സംഘടിപ്പിച്ചു. റോയൽ പെപ്പർ ഫാമിംഗ് കമ്പനിയുടെ നേതൃത്വത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ്, ലയൺസ് ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലനം നടത്തിയത്.
ചെറുപുഴ വ്യാപാര ഭവനിൽ നടന്ന പരിശീലനം ചെറുപുഴ കൃഷിഭവൻ കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ ഉദ്ഘാടനം ചെയ്തു. ഡെന്നിസ് ഏബ്രഹാം അധ്യക്ഷത വഹിച്ചു.
സംസ്ഥാന യുവ കർഷക അവാർഡ് ജേതാവ് ജിനേഷ് കാളിയാനി ക്ലാസ് നയിച്ചു. കെവിവിഇഎസ് സെക്രട്ടറി എ.ടി.വി. രാജേഷ്, ചെറുപുഴ ലയൺസ് ക്ലബ് പ്രസിഡന്റ് എം.ടി.പി. അബ്ദുള്ള, കെ.ടി. മാത്യു എന്നിവർ പ്രസംഗിച്ചു. പരിപാടിയിൽ നൂറോളം കർഷകർ പങ്കെടുത്തു.