ഭാഷാമൃതം മെഗാ ഫൈനൽ; ചേടിച്ചേരിയും കുടിയാന്മല ഫാത്തിമയും ജേതാക്കൾ
1514526
Sunday, February 16, 2025 1:20 AM IST
നടുവിൽ: ചെന്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഇരിക്കൂർ നിയോജക മണ്ഡലം ഭാഷാമൃതം മെഗാഫൈനലിൽ എൽപി വിഭാഗത്തിൽ ചേടിച്ചേരി എൽപി സ്കൂളും യുപി വിഭാഗത്തിൽ കുടിയാന്മല ഫാത്തിമ യുപിയും ജേതാക്കളായി. എൽപി വിഭാഗത്തിൽ ചെങ്ങളായി മാപ്പിള എഎൽ പി രണ്ടാം സ്ഥാനവും നടുവിൽ എഎൽപി സ്കൂൾ മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തിൽ എസ് വി യുപി സ്കൂൾ പരിക്കളം, ഗവ. ഹയർ സെക്കൻഡറി ഇരിക്കൂർ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വിദ്യാർഥികളുടെ അടിസ്ഥാന ഭാഷാ ശേഷി വർധിപ്പിക്കുന്നതിനു വേണ്ടിയാണ് സജീവ് ജോസഫ് എംഎൽഎയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതിയായ ദിശാദർശൻ ഭാഷാമൃതം പദ്ധതി ആവിഷ്കരിച്ചത്. 36 വിദ്യാലയങ്ങൾ മെഗാ ഫൈനലിൽ പങ്കെടുത്തു. സമ്മാനദാന ചടങ്ങ് നടൻ സലിം ഹസൻ ഉദ്ഘാടനം ചെയ്തു. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. അബീഷ് ആന്റണി മുഖ്യാതിഥി ആയിരുന്നു.
ഡോ. കെ.പി. ഗോപിനാഥൻ, മിനി ഷൈബി, റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട്, കെ. മനോജ്കുമാർ, പി.കെ. ഗിരീഷ് മോഹൻ, എൽസമ്മ ജോസഫ്, മധു തൊട്ടിയിൽ, ചെറിയാൻ മടത്തിക്കുഴിയിൽ, ഡോ. ബിജു എന്നിവർ പ്രസംഗിച്ചു.