ശ്രേയസ് കാരുണ്യഭവനം താക്കോൽദാനം 18ന്
1514524
Sunday, February 16, 2025 1:20 AM IST
ചെറുപുഴ: ബത്തേരി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ശ്രേയസ് നിർധന കുടുംബാംഗങ്ങൾക്കായി നടപ്പാക്കുന്ന കാരുണ്യ ഭവനത്തിന്റെ താക്കോൽദാനം 18ന് രാവിലെ10ന് കൊല്ലാടയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം നിർവഹിക്കും.
യൂണിറ്റ് ഡയറക്ടർ റവ. ഡോ. വർഗീസ് താന്നിക്കാക്കുഴി അധ്യക്ഷത വഹിക്കും. രൂപതാ ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ ആമുഖ സന്ദേശം നൽകും.
സോണൽ ഡയറക്ടർ ഫാ. ജോൺ കയത്തുങ്കൽ, റവ. ഡോ. സാമുവൽ പുതുപ്പാടി, ഫാ. മാത്യു പ്രവർത്തുംമലയിൽ, പഞ്ചായത്തംഗം പി. സതീദേവി, വി.യു.പി. ശശി, നൗഷാദ് മദനി വാഴവളപ്പിൽ, ഷാജി തച്ചനാംകോട്ട്, സാജൻ വർഗീസ്, വി.വി. നളിനാക്ഷൻ, ഷാജി മാത്യു, റിന്റോ മാത്യു, വിലാസിനി ചന്ദ്രൻ, എ. രാജേശ്വരി എന്നിവർ പ്രസംഗിക്കും.
സാമൂഹ്യസേവന മേഖലയിൽ 47 വർഷം പിന്നിടുന്ന ശ്രേയസ് കാരുണ്യ പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. പത്രസമ്മേളനത്തിൽ ശ്രേയസ് ചെറുപുഴ യൂണിറ്റ് ഡയറക്ടർ ഫാ. വർഗീസ് താന്നിക്കാകുഴി, മേഖലാ കോ-ഓർഡിനേറ്റർ ഷാജി മാത്യു, വിലാസിനി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.