ക​ണ്ണൂ​ർ: അ​ടി​സ്ഥാ​ന വി​ഭാ​ഗ​ക്കാ​രു​ടെ വി​ദ്യാ​ഭ്യാ​സ ഉ​ന്ന​തി ഉ​റ​പ്പാ​ക്കു​മെ​ന്നും ഇ​തി​നാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി ഒ.​ആ​ര്‍. കേ​ളു. കോ​ള​യാ​ട് പ​ഞ്ചായ​ത്ത് പെ​രു​വ വാ​ര്‍​ഡി​ലെ ചെ​മ്പു​ക്കാ​വ് പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​കയാ​യി​രു​ന്നു മ​ന്ത്രി.

കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. പ​ട്ടി​ക വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് അ​നു​വ​ദി​ച്ച 4,02,38,321 രൂ​പ ഉ​പ​യോ​ഗി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നം കേ​ര​ള ഇ​ല​ക്‌ട്രിക്ക​ല്‍ ആ​ൻ​ഡ് അ​ലൈ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് ക​മ്പ​നി ലി​മി​റ്റ​ഡാ​ണ് ഹോ​സ്റ്റ​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. 60 കു​ട്ടി​ക​ള്‍​ക്ക് താ​മ​സി​ക്കാ​ന്‍ ഉ​ത​കു​ന്ന രീ​തി​യി​ല്‍ 24 മു​റി​ക​ളാ​ണ് ഹോ​സ്റ്റ​ലി​ല്‍ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ടു​ത്ത അ​ധ്യ​യ​ന​വ​ര്‍​ഷം മു​ത​ല്‍ ഹോ​സ്റ്റ​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങാ​നാ​കും. ജി​ല്ല​യി​ല്‍ നി​ന്നും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ര്‍​ഥിനി​ക​ള്‍​ക്ക് ഇ​വി​ടെ പ​ഠി​ക്കാം.

കെ​ല്‍ അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ എം. ​ന​വീ​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. പേ​രാ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍, കോ​ള​യാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​റി​ജി, ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി. ​ഗീ​ത, കോ​ള​യാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഇ. സു​ധീ​ഷ്കു​മാ​ര്‍ രാ​ഷ്‌ട്രീയ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.