പെട്രോളിയം ഡീലേഴ്സ് അസോ. ഇരിട്ടി താലൂക്ക് കൺവൻഷൻ
1514521
Sunday, February 16, 2025 1:20 AM IST
ഇരിട്ടി: മാഹിയിൽ നിന്നുള്ള അനധികൃത പെട്രോളിയം കടത്ത് തടയാൻ നടപടി വേണമെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഇരിട്ടി താലൂക്ക് കൺവൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജയദേവൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് എൻ.കെ. ബിജുമോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. വിശ്വനാഥൻ, രവീന്ദ്രൻ, രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.കെ. സുരേന്ദ്രൻ-പ്രസിഡന്റ്, ശ്രീജേഷ്-സെക്രട്ടറി, ജയിംസ് ആന്റണി-ട്രഷറർ.