വനം മന്ത്രിക്കെതിരേ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം
1514519
Sunday, February 16, 2025 1:20 AM IST
കൂത്തുപറമ്പ്: വനം മന്ത്രി എ.കെ. ശശീന്ദ്രനു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി. പാനൂരിനടുത്ത പാത്തിപ്പാലത്ത് വച്ച് ഇന്നലെ ഉച്ചയോടെ മന്ത്രിയുടെ വാഹനം കടന്നു പോകുന്നതിനിടെ പ്രവർത്തകർ കാറിനു മുന്നിൽ ചാടിവീണ് കരിങ്കൊടി കാട്ടുകയായിരുന്നു. വന്യജീവി ആക്രമണം തടയാൻ നടപടിയെടുക്കാത്ത വനംമന്ത്രി വനം മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ റോബർട്ട് വെള്ളാംവെള്ളി, നിമിഷ വിപിൻ ദാസ്, കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ ചെറുവാഞ്ചേരി, പി.പി. പ്രജീഷ്, എ.എം. സൂര്യതേജ്, വിപിൻദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.