ക​ണ്ണൂ​ർ: സാ​ക്ഷ​ര​താ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന പ​ത്താ​മു​ദ​യം പ​ദ്ധ​തി​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രേ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ണ സ്ഥാ​പ​ന​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ജ​യോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു. 24ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ്വ​ന്ത​മാ​യി പ​ഠ​ന​കേ​ന്ദ്രം ആ​രം​ഭി​ച്ച് ക്ലാ​സു​ക​ള്‍ സം​ഘ​ടി​പ്പി​ച്ച ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, ഫു​ള്‍ എ ​പ്ല​സ് നേ​ടി​യ​വ​ര്‍, ഒ​രോ പ​ഠ​ന കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​ര്‍​ക്ക് നേ​ടി​യ പ​ഠി​താ​ക്ക​ള്‍, നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി​യ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ള്‍, വ്യ​ത്യ​സ്ഥ​രാ​യ പ​ഠി​താ​ക്ക​ള്‍, പ്രാ​യം കൂ​ടി​യ പ​ഠി​താ​ക്ക​ള്‍, പ​രി​ക്ഷ വി​ജ​യി​ച്ച 11 ജ​ന​പ്ര​തി​നി​ധി​ക​ള്‍, പ​രീ​ക്ഷ വി​ജ​യി​ച്ച ഏ​ഴ് ദ​മ്പ​തി​ക​ള്‍, ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ള്‍, ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ പ​ഠി​താ​വ് തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ക്കും.

ജി​ല്ല​യി​ലെ പ​ത്താ​മു​ദ​യം സ​മ്പൂ​ര്‍​ണ പ​ത്താം​ത​രം തു​ല്യ​താ പ​ദ്ധ​തി​യു​ടെ ആ​ദ്യ ബാ​ച്ചി​ല്‍ പ​രീ​ക്ഷ എ​ഴു​തി​യ 1571 പേ​രി​ല്‍ 1424 പേ​രും പാ​സാ​യി. 90.64 ആ​ണ് വി​ജ​യ ശ​ത​മാ​നം. വി​ജ​യി​ച്ച​വ​രി​ല്‍ 207 പു​രു​ഷ​ന്‍​മാ​രും 1218 സ്ത്രീ​ക​ളു​മാ​ണ്.

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 42 പേ​രും പ​ട്ടി​ക വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 36 പേ​രും വി​ജ​യി​ച്ചു. മാ​ടാ​യി പ​ഠ​ന കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും പ​രീ​ക്ഷ എ​ഴു​തി​യ എ.​വി. താ​ഹി​റ​യ്ക്ക് മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ല​ഭി​ച്ചു. ഉ​ളി​ക്ക​ല്‍ പ​ഠ​ന കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും പ​രീ​ക്ഷ എ​ഴു​തി​യ 81 വ​യ​സു​ള്ള എം.​ജെ. സേ​വ്യ​റാ​ണ് ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പ​ഠി​താ​വ്.

മാ​ടാ​യി പ​ഠ​ന കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും പ​രീ​ക്ഷ എ​ഴു​തി​യ ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ പ​ഠി​താ​വ് സി. ​അ​പ​ര്‍​ണ വി​ജ​യി​ച്ചു. മ​ട്ട​ന്നൂ​ര്‍ യു​പി സ്‌​കൂ​ള്‍ (50), വി​ള​ക്കോ​ട് യു​പി സ്‌​കൂ​ള്‍ (28), ച​ട്ടു​ക​പ്പാ​റ ജി​എ​ച്ച്എ​സ്എ​സ് (45), സീ​തി സാ​ഹി​ബ് എ​ച്ച്എ​സ്എ​സ് ത​ളി​പ്പ​റ​മ്പ് (34), കോ​ട്ട​യം ജി​എ​ച്ച്എ​സ്എ​സ് (33), മാ​ങ്ങാ​ട്ടി​ടം യു​പി​എ​സ് (23) സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് കേ​ള​കം (43) എ​ന്നീ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് 100 ശ​ത​മാ​നം വി​ജ​യം.