മാതൃവേദി നേതൃസംഗമം നടത്തി
1496441
Sunday, January 19, 2025 1:35 AM IST
ചെമ്പേരി: തലശേരി അതിരൂപതയിലെ സാമുദായിക ശാക്തീകരണ വർഷാചരണത്തിന്റെ ഭാഗമായി പൈസക്കരി, ചെമ്പേരി, ചെമ്പന്തൊട്ടി മേഖലകളിൽ മാതൃവേദി ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് ക്രിസ്തീയ നേതൃത്വത്തിന്റെ സവിശേഷതകളിൽ പരിശീലനം നൽകുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിൽ ക്രിയാത്മക ഇടപെടലുകൾ നടത്താൻ പ്രാപ്തരാക്കുന്നതിനുമായി സംഘടിപ്പിച്ച നേതൃസംഗമം ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്തു.
മാതൃവേദി അതിരൂപത സെക്രട്ടറി ലിൻസി കുന്നുംപുറത്ത് അധ്യക്ഷത വനിച്ചു. മുൻ പ്രസിഡന്റ് ഷീബ തെക്കേടത്ത് ആമുഖ പ്രഭാഷണം നടത്തി. മാതൃവേദി അതിരൂപതാ ഡയറക്ടർ ഫാ. ജോബി കോവാട്ട്, ഫാ. തോമസ് പൈമ്പള്ളിൽ എന്നിവർ ക്ലാസുകൾ നയിച്ചു. ആനിമേറ്റർ സിസ്റ്റർ ലിന്റ സിഎച്ച്എഫ്, മേഖല ഭാരവാഹികൾ, ബ്രദർ സ്കറിയ എന്നിവർ നേതൃത്വം നൽകി. 38 ഇടവകകളിൽ നിന്നായി 120 ൽ പരം അമ്മമാർ സംഗമത്തിൽ പങ്കെടുത്തു.