ഐക്യുഎ ക്വിസ് ; പാട്യം ജിഎച്ച്എസ്എസ് ജേതാക്കൾ
1496209
Saturday, January 18, 2025 1:47 AM IST
കണ്ണൂർ: ജില്ലയുടെ ഔദ്യോഗിക ക്വിസ് ചാമ്പ്യന്‍ സ്കൂളിനെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടം ശ്രീ ഗോകുലം ഗ്രൂപ്പുമായി സഹകരിച്ച് നടത്തിയ ഐക്യുഎ ജില്ലാ ക്വിസ് ചാന്പ്യൻഷിപ്പിൽ പാട്യം ജിഎച്ച്എസ്എസിലെ വേദിക, നിക്ത ഷൈജു ടീം ജേതാക്കളായി. കൂത്തുപറമ്പ് എച്ച്എസ്എസിലെ ഇ. ശ്രീലക്ഷ്മി, കെ.എം. പാര്‍വണ, തളിപറമ്പ് ചിന്മയ വിദ്യാലയത്തിലെ കെ.പി. ശ്രീദിയ, എൻ. അച്ചിന്ത്യ ഭട്ട്, സെന്റ് മൈക്കിള്‍സിലെ ആദര്‍ശ് ആസാദ്, അമന് എല്‍. ബിനോയ് എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ നേടി.
വിജയികള്‍ക്ക് അസിസ്റ്റന്റ് കളക്ടർ ഗ്രാന്ഥേ സായികൃഷ്ണ ഡിസ്ട്രിക്ട് കളക്ടേർസ് ട്രോഫി സമ്മാനിച്ചു. ബർണശേരി സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറിയിൽ നടന്ന ക്വിസ് മത്സരം കണ്ണൂർ ഡിഡിഇ എ.എസ്. ബിജേഷ് ഉദ്ഘാടനം ചെയ്തു.
സെന്റ് മൈക്കിള്‍സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. തോംസണ്‍ ആന്റണി, ശ്രീ ഗോകുലം ഗ്രൂപ്പിലെ രാജേഷ് കൈപ്രത്ത്, ഐക്യുഎ കണ്ണൂര്‍ പ്രതിനിധി പി.എ. അശ്വതി എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ 70 സ്കൂളുകളില്‍ നിന്ന് 150 ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ക്യൂ ഫാക്ടറിയുടെ നേതൃത്വത്തില്‍ ലാന്‍സ് അക്കാഡമിയുടെ എന്‍.കെ. ലിഞ്ചു മത്സരം നിയന്ത്രിച്ചു. പതിനാല് ജില്ലകളിലെയും ഔദ്യോഗിക ചാമ്പ്യന്മാര് കേരളത്തിന്റെ ഔദ്യോഗിക ക്വിസ് ചാമ്പ്യന്‍ പദവിക്കു വേണ്ടി മത്സരിക്കും. ഐക്യുഎ ഏഷ്യയുടെ കേരളത്തിലെ പാര്‍ട്ണര്‍ ഗോകുലം ഗ്രൂപ്പാണ് വിജയികള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപ സമ്മാനമായി നല്‍കുന്നത്.